കാസര്‍കോട്ഃ ഓഖ എക്സ്പ്രസ്സില്‍ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ ശല്യം ചെയ്ത രണ്ട് പേരെ റെയില്‍വേ പൊലീസ് അറസ്റ്റ്ചെയ്തു.
കണ്ണൂര്‍ കുറ്റൂര്‍ എടവണ്ണ ഹൗസിലെ.ദീപു ( 36),കണ്ണൂര്‍ മാതമംഗലം എരമത്തെ സി.പ്രമോദ്( 54) എന്നിവരാണ് അറസ്റ്റിലായത്.
മുകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് കാഞ്ഞങ്ങാടേക്ക് കുടുംബ സമേതം മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ അതേ കോച്ചില്‍ യാത്രചെയ്യുകയായിരുന്ന ഇരുവരും ശല്യംചെയ്യുകയായിരുന്നു. ട്രെയിന്‍ കാഞ്ഞങ്ങാട് എത്തിയപ്പോള്‍ പെണ്‍കുട്ടിക്ക് മാനഹാനി വരുത്തുന്ന രീതിയില്‍ ഇരുവരും പെരുമാറി. കാഞ്ഞങ്ങാട് ട്രെയിന്‍ ഇറങ്ങി ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് കാസർഗോഡ് റെയിൽവേ പോലീസ് സ്റ്റേഷൻ എസ് ഐ രാജീവൻ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിജിത്, സിപിഒ ജ്യോതിഷ്, ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ സോജന്‍ ടി.സി എന്നിവർ ചേർന്ന് പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയും നിയമ നടപടികൾക്ക് ശേഷംI കാഞ്ഞങ്ങാട് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി(ഒന്ന) മുമ്പാകെ ഹാജരാക്കുകയും കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

