കാസര്‍കോട്; കാസര്‍കോട്ടെ ലോഡ്ജ് മുറിയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിലായി. പടന്നക്കാട് കരുവളത്തെ റാഫി(31), ബേള കടംബള ലക്ഷം വീട് കോളനിയില്‍ താമസക്കാരിയായിരുന്ന രണ്ട് മക്കളുടെ മാതാവുമായ ശരീഫ(35) എന്നിവരെയാണ് കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ലോഡ്ജില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. പ്രതികളില്‍ നിന്ന് 0.53 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു. ശരീഫയുടെ ജീന്‍സ് പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് മയക്കുരുന്ന് കണ്ടെടുത്തത്. ലോഡ്ജ് മുറിയുടെ കോളിംഗ് ബെല്ലടിക്കുന്ന ശബ്ദം കേട്ട് റാഫി എം.ഡി.എം.എ തന്റെ പാന്റിന്റെ പോക്കറ്റിലിട്ടതാണെന്നാണ് യുവതി പൊലീസിനോട് വെളിപ്പെടുത്തിയത്.
Tags:
കാസറഗോഡ്.
