വൈദ്യുതി മോഷണം;ബോവിക്കാനം സ്വദേശിക്കെതിരെ കേസ്.


 മുള്ളേരിയഃ വൈദ്യുതി മോഷണം നടത്തിയെന്ന കെഎസ്ഇബി എഞ്ചിനിയറുടെ പരാതിയില്‍ ബോവിക്കാനം സ്വദേശിക്കെതിരെ ആദൂര്‍ പൊലീസ് കേസൃടുത്തു. ബോവിക്കാനം മത്സ്യ മാര്‍ക്കറ്റിന് സമീപത്തെ അബ്ദുള്‍ ഹമീദിനെതിരെയാണ് കേസ്. 2024ജനുവരി ഒന്ന് മുതല്‍ 2026ഒക്ടോബര്‍ 22വരെയുള്ള കാലയളവില്‍ ചെര്‍ക്കള കെഎസ്ഇബി സബ് ഡിവിഷന്‍റെ പരിതിയില്‍ ബോവിക്കാനത്ത് വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന വൈദ്യുതി മീറ്ററില്‍ നിന്നും സര്‍വ്വീസ് വയര്‍ മാറ്റി മറ്റു രണ്ട് വയര്‍ ഉപയോഗിച്ച് വൈദ്യുതി ചോര്‍ത്തി മോഷണം നടത്തി വൈദ്യുതി വകുപ്പിന് 22242.06രൂപ നഷ്ടമുണ്ടാക്കിയെന്ന അസി.എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ സക്കരിയ എ.കെയുടെ പരാതിയിലാണ് ആദൂര്‍ പൊലീസ് കേസെടുത്തത്.


Post a Comment

Previous Post Next Post