കാസര്‍കോട്ഃ ബേഡഗം കോളത്തുരില്‍ ബസ് അപകടം. ഭാഗ്യംകൊണ്ട് യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.കാഞ്ഞങ്ങാട് നിന്നും ബന്തടുക്കയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് സംഭവം. ബസ് ചൂരിക്കാട് വളവില്‍ എത്തിയപ്പോള്‍ സ്റ്റിയറിംഗ് തകരാറിലായതോടെ റോഡില്‍ നിന്നും തെന്നിമാറി അരികിലെ കുഴിയിലേക്ക് ചെരിയുകയായിരുന്നു. സമീപത്ത് കൂടി വൈദ്യുതി എച്ച് ടി ലൈനിന്‍റെ പോസ്റ്റ് ഉണ്ടായിരുന്നുവെങ്കിലും അതില്‍ തട്ടാത്തത് വന്‍ ദുരന്തമാണ് ഒഴിവായത്
Tags:
കാസര്‍ഗോഡ്.

