പഞ്ചിക്കല്‍ ബെള്ളിപ്പാടിയില്‍ വീട്ടമ്മയെ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.


 അഡൂര്‍ഃ വീട്ടമ്മയെ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചിക്കല്‍ ബെള്ളിപ്പാടിയിലെ ബി.എച്ച് ജയന്തി(53)യാണ് മരിച്ചത്. വീട്ടില്‍ തനിച്ചാണ് താമസം. ഇന്നലെ (ശനിയാഴ്ച) ഉച്ചയ്ക്ക് രണ്ടര മണിയോടെ വീടിന് പിറക് വശത്തെ അടുക്കളയില്‍ പൊള്ളലേറ്റ് വീണു കിടക്കുന്നതാണ് അയല്‍ വാസികള്‍ കണ്ടത്. ഉടനെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും ഡോക്ടര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. അടുപ്പില്‍ നിന്ന് അബദ്ധത്തില്‍ വസ്ത്രത്തിലേക്ക് തീപിടിച്ചതാവാം പൊള്ളലേല്‍ക്കാന്‍ കാരണമെന്നാണ് സംശയിക്കുന്നത്.പരേതനായ കൂത്തപ്പയുടെയും അക്കമ്മയുടെയും മകളാണ്.ഭര്‍ത്താവ് രാധകൃഷ്ണ  20വര്‍ഷം മുമ്പ് മരണപ്പെട്ടു. മക്കളില്ല. സഹോദരങ്ങള്‍കുഞ്ഞപ്പഗൗഡ  ഗംഗാധര, സുശീല, യശോദ, നാഗവേണി,പരേതനായ സുന്ദര.


Post a Comment

Previous Post Next Post