ബദിയടുക്കഃ ചീട്ടുകളി കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയ ബദിയടുക്ക പൊലീസ് അഞ്ചു പേരെ അറസ്റ്റ്ചെയ്തു. കളിക്കളത്തില്‍ നിന്നും 2800രൂപ പിടിച്ചെടുത്തു.ഉക്കിനടുക്ക ഗുത്തു ഹൗസിലെ സുധാകര(52)), ഏത്തടുക്ക ജിത്തടുക്കയിലെ ടി.ലോകേഷ് കുമാര്‍(32), ഉക്കിനടുക്ക കങ്കില ഗുത്തുവിലെ സഞ്ചു(60),പള്ളത്തടുക്കയിലെ ടി. വിനോദ്(35), ഏത്തടുക്ക അണ്ണപ്പള്ളത്തെ(ഗണേശ്(41)എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം ഏഴ് മണിക്ക് എസ്ഐ ടി.സുനില്‍ കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ ഏത്തടുക്ക-ഗാളിഗോപുര റോഡരികിലെ ആളൊറിഞ്ഞ സ്ഥലത്ത് ചീട്ടുകളിരയിലേര്‍പ്പെട്ട സംഘം പിടിയിലായത്. കേസ് റജിസ്റ്റര്‍ ചെയ്ത് പിന്നീട് സ്റ്റേഷന്‍ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് പറഞ്ഞു.
Tags:
ബദിയടുക്ക
