തെരുവ് നായശല്യം രൂക്ഷം; പുതുക്കോളിയില്‍ വീട്ടമ്മക്ക് പട്ടിയുടെ കടിയേറ്റു.


 നീര്‍ച്ചാല്‍ഃ തെരുവ് നായ ശല്യം രൂക്ഷം. പട്ടിയുടെ കടിയേറ്റ് വീട്ടമ്മക്ക് പരിക്കേറ്റു. പുതുക്കോളിയിലെ പരേതനായ  രാമ ചെട്ടിയാറുടെ ഭാര്യ നാരായണിയമ്മ ന (85)നാണ് പട്ടിയുടെ കടിയേറ്റത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. വീടിനകത്ത് വിശ്രമിക്കുകയായിരുന്ന നാരായണിയമ്മയെ ഓടിയെത്തിയ നായ അകത്ത് കയറി അക്രമിക്കുകയായിരുന്നു. കൈക്കും ഷോഡറിനുമാണ് പരിക്കേറ്റത്. കൈയില്‍ ധരിച്ചിരുന്ന സ്വര്‍ണ്ണ വള നായ കടിച്ച് മുറിച്ചു. പരിക്കേറ്റ നാരായണി കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സ തേടി. നിലവധി  വളര്‍ത്ത് മൃഗങ്ങളെയും പട്ടി കടിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. പരിസര പ്രദേശങ്ങളായ മല്ലടുക്ക, കൊറഗന്‍ത്തൊട്ടി, ഏണിയര്‍പ്പ്, ബിര്‍മ്മിനടുക്ക, ചിമ്മിനടുക്കയിലും ബദിയടുക്കയുടെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷമാവുമ്പോഴും ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതരുടെ മാഗത്ത് നിന്ന് നടപടിയുണ്ടാകുന്നില്ലെന്നാണ് പരാതി.

Post a Comment

Previous Post Next Post