കന്യപ്പാടിയില്‍ ബിജെപി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.



 മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


ബദിയടുക്ക: ബിജെപി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയും കന്യാപ്പാടി ആശ്രയ ആശ്രമവും ആസ്റ്റർ മിംസ് ആശുപത്രിയുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബിജെപി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി പി.ആർ. സുനിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.


ജന്മനാ വൈകല്യമുള്ള കുട്ടികൾക്ക് ഉൾപ്പെടെ ദിവ്യാംഗ പെൻഷൻ അനുവദിച്ചതും പെൻഷൻ ലഭിക്കുന്നതിനുള്ള വൈകല്യ പരിധി 80 ശതമാനത്തിൽ നിന്ന് 40 ശതമാനമായി കുറച്ചതും മോദി സർക്കാരിന്റെ ചരിത്രപരമായ തീരുമാനങ്ങളാണെന്ന് പി.ആർ. സുനിൽ പറഞ്ഞു. ദിവ്യാംഗരോടുള്ള മോദി സർക്കാരിൻ്റെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണ് ഇത്തരം നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ജില്ലയിൽ സർക്കാർ മേഖലയിൽ മികച്ച ചികിത്സാ സൗകര്യങ്ങളുള്ള സ്ഥാപനങ്ങളുടെ അഭാവം നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുന്നതിൽ സ്വകാര്യ ആശുപത്രികൾ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും സുനിൽ ചൂണ്ടിക്കാട്ടി.


ബിജെപി ബദിയടുക്ക വെസ്റ്റ് ഏരിയ പ്രസിഡൻും നീർച്ചാൽ ബ്ലോക്ക് ഡിവിഷൻ മെമ്പറുമായ മഹേഷ് വളക്കുഞ്ച അധ്യക്ഷത വഹിച്ചു.


ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ബിജെപി ജില്ലാ വൈസ് പ്രസിഡന്റുമായ ഡി. ശങ്കര, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ബിജെപി ജില്ലാ സെക്രട്ടറിയുമായ കെ.എം. അശ്വിനി, ബിജെപി സെൽ കോർഡിനേറ്റർ സുകുമാർ കുദ്രെപ്പാടി, കന്യാപ്പാടി ആശ്രയ ആശ്രമം പ്രസിഡന്റ് ശ്രീകൃഷ്ണ ഭട്ട്, ബിജെപി ബദിയടുക്ക ഈസ്റ്റ് ഏരിയ പ്രസിഡന്റ് ഉദനേശ്വര, ബിജെപി മണ്ഡലം, ഏരിയ കമ്മിറ്റി ഭാരവാഹികൾ, ജനപ്രതിനിധികൾ, ആസ്റ്റർ മിംസ് ആശുപത്രിയിലെ സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. എൻ. അരവിന്ദിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാർ, ആശുപത്രി പ്രതിനിധികൾ എന്നിവർ ക്യാമ്പിന് നേത്യത്വം നൽകി.

Post a Comment

Previous Post Next Post