കവി ടി.ഉബൈദിന്‍റെ ഓര്‍മ്മയില്‍ നിറഞ്ഞ് ജന്മനാട്.


 കാസര്‍കോട്: കവി ടി. ഉബൈദിന്റെ 54-ാം ഓര്‍മ്മ ദിനത്തിന്റെ ഭാഗമായി ടി. ഉബൈദ് സ്മാരക കലാ സാഹിത്യ പഠന കേന്ദ്രം തെരുവത്ത് ഉബൈദ് സാംസ്‌കാരിക കേന്ദ്രത്തില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ഉബൈദിന്റെ ഓര്‍മ്മകള്‍ പെയ്തിറങ്ങിയ സായാഹ്നമായി. കവിയും അധ്യാപകനും സാമൂഹ്യ പരിഷ്‌കര്‍ത്താവും വിവര്‍ത്തകനും മാധ്യമ പ്രവര്‍ത്തകനും തുടങ്ങി സര്‍വ്വ മേഖലകളിലും സേവനം നടത്തിയ ഉബൈദ് മാഷിന്റെ ത്യാഗോജ്വലമായ പ്രവര്‍ത്തനമാണ് ഇന്നത്തെ സമൂഹത്തെ നിവര്‍ന്നു നില്‍ക്കാന്‍ പ്രാപ്തമാക്കിയതെന്ന് പ്രാസംഗികര്‍ അഭിപ്രായപ്പെട്ടു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പ്രഭാഷകനുമായ റഹ്‌മാന്‍ തായലങ്ങാടി അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉബൈദ് മാഷിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ ഇന്നും ആവേശം പകരുന്നുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഉബൈദ് മാഷ് ഇല്ലായിരുന്നുവെങ്കില്‍ ഈ നാട് ഒരുപാട് പിന്നിലായിപ്പോകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉബൈദ് പഠനകേന്ദ്രം പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എ. ഷാഫി സ്വാഗതം പറഞ്ഞു. ഉബൈദ് പഠന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തളങ്കര തെരുവത്തെ ഉബൈദ് സാംസ്‌കാരിക കേന്ദ്രം അനുവദിച്ചു തന്ന കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം, വൈസ് ചെയര്‍മാന്‍ കെ.എം. ഹനീഫ് എന്നിവരെ യഹ്‌യ തളങ്കര, എ. അബ്ദുല്‍റഹ്‌മാന്‍ എന്നിവര്‍ പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു. എം.പി. ഷാഫി ഹാജി, പി.എസ്. ഹമീദ്, സിദ്ദീഖ് നദ്‌വി ചേരൂര്‍, നാരായണന്‍ പേരിയ, കെ.എം. അബ്ദുല്‍റഹ്‌മാന്‍, അബു  ത്വാഇ, അഡ്വ. ബി.എഫ്. അബ്ദുല്‍റഹ്‌മാന്‍, മുജീബ് അഹ്‌മദ്, അഡ്വ. വി.എം. മുനീര്‍, റഹീം ചൂരി പ്രസംഗിച്ചു. അഷ്‌റഫലി ചേരങ്കൈ നന്ദി പറഞ്ഞു.


Post a Comment

Previous Post Next Post