ബദിയടുക്ക: ബിജെപി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സേവാ സേതു അഭിയാന്റെ ഭാഗമായി ഹെൽപ്പ് ഡെസ്ക് ക്യാമ്പ് സംഘടിപ്പിച്ചു. ബിജെപി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി പി.ആർ. സുനിൽ ഉദ്ഘാടനം ചെയ്തു.
നരേന്ദ്ര മോദി സർക്കാരിൻ്റെ ജനക്ഷേമ പദ്ധതികളുടെ ഗുണം എല്ലാ ജനങ്ങൾക്കും ലഭ്യമാകണം എന്ന ഉദ്ദേശത്തോടെയാണ് ഓരോ പഞ്ചായത്തുകളിലും ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് പി.ആർ. സുനിൽ പറഞ്ഞു. ബിജെപി ഇതര മുന്നണികൾ നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരുകൾ ഇത്തരം പദ്ധതികൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ ശ്രമം നടത്തുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഉദനേശ്വര ബദിയടുക്ക അധ്യക്ഷത വഹിച്ചു. ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശങ്കര.ഡി മുഖ്യ അതിഥിയായി. വൈസ് പ്രസിഡന്റ് അശ്വിനി കെ. എം., ജില്ലാ പഞ്ചായത്ത് അംഗം രാമപ്പ മഞ്ചേശ്വരം, അവിനാശ് റായ്, നേതാക്കളായ മഹേഷ് വളകുഞ്ച, ഉദനേശ്വര, ഗംഗാധര പള്ളത്തടുക്ക, ബാലകൃഷ്ണ ഷെട്ടി, ശരത് ഷെട്ടി, രാജേഷ്, രജനി സന്ദീപ് എന്നിവർ സംസാരിച്ചു.
Tags:
ബദിയടുക്ക


