ബദിയടുക്കഃ ബദിയടുക്ക മണ്ഡലം ദളിത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍
മുതിർന്ന കോൺഗ്രസ് നേതാവ് ഐത്തപ്പ ചെന്നഗുളിയുടെ ഒന്നാം വാർഷിക ദിനത്തില്‍ഒദ്ദേഹത്തിന്‍റെ ഛായ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി അനുസ്മരിച്ചു.
ദളിത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഗംഗാധർ ഗോളിയടുക്ക
അധ്യക്ഷത വഹിച്ചു. , ദളിത് കോൺഗ്രസിലൂടെ പട്ടിക ജാതി വിഭാഗക്കാരെ ഒന്നിപ്പിക്കാനും അവര്‍ക്ക് അർഹമായ സർക്കാർ സൗകര്യങ്ങൾ ലഭ്യമാക്കാനും സാമൂഹികമായി പ്രവർത്തിക്കാനും കഠിനമായി പരിശ്രമിച്ച നേതാവായിരുന്നു ഐത്തപ്പ ചെന്നഗുളിയെന്ന്
അദ്ദേഹം പറഞ്ഞു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്യാമ പ്രസാദ് മാന്യ ഐത്തപ്പ ചെന്നഗുളിയുടെ
ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി സംസാരിച്ചു. കോൺഗ്രസ് പാർട്ടിയുടെയും അതിന്റെ ഘടകകക്ഷിയായ ദളിത് കോൺഗ്രസിന്റെയും വളർച്ചയ്ക്കായി പ്രവർത്തിച്ച വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു ഐതപ്പ ചെന്നെഗുളി എന്ന് അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വേർപാട് പാർട്ടിക്ക് നികത്താനാവാത്ത നഷ്ടമാണ്. രാമ പട്ടാജെ, കൃഷ്ണദാസ് ദര്‍ബ്ബത്തടുക്ക, സുന്ദർ മുഞ്ചിക്കാന, സുന്ദര പട്ടാജെ തുടങ്ങിയവർ സംസാരിച്ചു. ദളിത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ട്രഷറര്‍ ഡി.ഗോപാല സ്വാഗതവും ജനറൽ സെക്രട്ടറി രാമ ഗോളിയഡ്ക നന്ദിയും പറഞ്ഞു.

