ബദിയടുക്കഃ വീടിന് സമീപത്തെ കാര്‍ ഷെഡ്ഡില്‍ സൂക്ഷിച്ച രണ്ട് ചാക്ക് അടയ്ക്ക മോഷണം പോയതായി പരാതി. പെരഡാല നാലപാട്ട് ഹൗസിലെ അബ്ദുള്‍ ഇര്‍ഷാദ്(36)ന്‍റെ വീടിന് സമീപത്തെ കാര്‍ ഷെഡ്ഡില്‍ സൂക്ഷിച്ച 30,000രൂപ വിലവരുന്ന രണ്ട് ചാക്ക് അടയ്ക്കയാണ് മോഷണം പോയത്.കഴിഞ്ഞ മാസം 28ന് രാത്രി ഒരു മണിക്കും 29ന് രാവിലെ 9.30നുമിടയിലുള്ള സമയത്താണ് മോഷണം നടന്നത്. ഇത് സംബന്ധിച്ച് ബദിയടുക്ക പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും പിന്നീട് നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായതെന്ന് ഇര്‍ഷാദ് പറഞ്ഞു. സ്റ്റേഷന്‍ പരിധിയിലെ പല സ്ഥലങ്ങളില്‍ നിന്നും അടയ്ക്ക മോഷണം പോകുന്നത് പതിവാകുമ്പോള്‍ രേഖമൂലം പരാതി നല്‍കുന്നുണ്ടെങ്കിലും പൊലീസ് കേസെടുക്കുവാന്‍ തയ്യാറാകാത്തതും മോഷ്ടാക്കളെ കുറിച്ച് വ്യക്തമായ സൂചന നല്‍കിയാലും ചോദ്യം ചെയ്യാന്‍പോലും പൊലീസ് തയ്യാറാകാത്തത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Tags:
ബദിയടുക്ക.
