അഡൂര്‍ ബളവന്തടുക്കയില്‍ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു.


 ആദൂര്‍ഃ അഡൂര്‍ ബളവന്തടുക്കയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കുണ്ടാര്‍ ഉയിത്തടുക്കയിലെനൗഫല്‍(32)യാണ് മരിച്ചത്.ഇന്ന്(ചൊവ്വാഴ്ച)വൈകുന്നേരം ഏഴര മണിതോടെയാണ് അപകടം. അഡൂര്‍ പാണ്ടി ബളവന്തടുക്കയിലെ ബന്ധു വീട്ടിലെ സിറ്റൗട്ടിില്‍ ഇരിക്കുന്നതിടെയാണ് ഇടിമിന്നലേറ്റത്. ഉടനെ മുള്ളേരിയയിലെ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുണ്ടാര്‍ ഉയിത്തടുക്കയിലെ അറബിയുടെ മകനാണ്. ഭാര്യ സുഹ്റ. രണ്ട് മക്കളുണ്ട്. തിരുവനന്തപുരത്തെ ജ്യൂസ് കടയിലെ ജീവനക്കാരനാണ്.

Post a Comment

Previous Post Next Post