ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനാധിപത്യ സംരക്ഷണ സംഗമം നടത്തി.


 കാസര്‍കോട്ഃ  എസ്ഐആറിലൂടെ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിച്ച് ജനാധിപത്യത്തെ തകർത്തെറിഞ്ഞ് സംഘപരിവാർ താത്പര്യം സംരക്ഷിക്കുന്നതിനു വേണ്ടി നരേന്ദ്രമോദിക്ക് വിടുപണി ചെയ്യുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ലോകത്തിന്റെ മുൻപിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുറന്നു പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങളുടെ എതിർപ്പ് അവഗണിച്ചുകൊണ്ട് പൊതു തെരഞ്ഞെടുപ്പിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തികഞ്ഞ വോട്ട് അട്ടിമറിക്കാരനായി രംഗത്ത് വന്നതിലുള്ള പ്രതിഷേധം കൊടുമ്പിരി കൊണ്ടിരിക്കുകയാണെന്ന് ഡിസിസി പ്രസിഡണ്ട് പി .കെ ഫൈസൽ പ്രസ്താവിച്ചു. ജനാധിപത്യത്തിന്റെ പേരിൽ ലോകത്തിലെവിടെ ചർച്ച വന്നാലും ഇന്ത്യയുടെ നാമം അവിടെ ഉയർന്നുനിൽക്കും. നരേന്ദ്രമോഡി ഗവൺമെന്റ് നിലപാട് മാറ്റാൻ തയ്യാറായില്ലെങ്കിൽ ജനാധി ത്യത്തിന്റെ മരണ ഭൂമി ഭാരതമാക്കിമാറ്റാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും അതിശക്തമായ സമരം കോൺഗ്രസ് ഉയർത്തിക്കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ജനാധിപത്യം സംരക്ഷിക്കുന്നതിന് വേണ്ടി  ഡൽഹിയിൽ നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും ജനാധിപത്യ വിരുദ്ധമായ മോദി സർക്കാരിന്റെ അറസ്റ്റ് നടപടികളിൽ പ്രതിഷേധിച്ച് കൊണ്ടും കെപിസിസിയുടെ ആഹ്വാന പ്രകാരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർഗോഡ് പുതിയ ബസ്റ്റാൻഡ് പരിസരത്ത് നടന്ന ജനാധിപത്യ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വ: കെ .കെ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എം .സി പ്രഭാകരൻ സ്വാഗതം പറഞ്ഞു. കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ സാജിദ് മൗവ്വൽ, ബി. പി പ്രദീപ് കുമാർ, സോമശേഖേണി, കെ. ഖാലിദ്, അഡ്വ: പി .വി സുരേഷ്, ഡോ: കെ .വി ശശിധരൻ, എം. കുഞ്ഞമ്പു നമ്പ്യാർ, രാജൻ പെരിയ, ഗീത കൃഷ്ണൻ, കെ. ബലരാമൻ നമ്പ്യാർ, അഡ്വ: ശ്രീജിത്ത് മാടക്കൽ, കെ. ലക്ഷ്മണ പ്രഭു, കെ .വി വിജയൻ, മഡിയൻ ഉണ്ണികൃഷ്ണൻ, ഉമേശന്‍ വേളൂർ, മധുസൂദനൻ ബാലുർ, കെ .വി ഭക്തവത്സലൻ, ടി. ഗോപിനാഥൻ നായർ, വി. ഗോപകുമാർ, എം. രാജീവൻ നമ്പ്യാർ, ലോകനാഥ് ഷെട്ടി, ആർ. ഗംഗാധരൻ, മിനി ചന്ദ്രൻ, പി. രാമചന്ദ്രൻ,  വി ഗോപി, ബാബു കെ .കെ, സുകുമാരി ശ്രീധരൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post