വീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി ആസ്പത്രിയില്‍ മരിച്ചു.


 ബദിയടുക്കഃ വീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി ആസ്പത്രിയില്‍ മരിച്ചു. വേര്‍ക്കുടലു കണിയാമൂലയിലെ ധനുഷ(17)യാണ് മരിച്ചത്. മുള്ളേരിയ ഗവണ്‍മെന്‍റെ വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്ലസ് ടു ഹ്യുമനിട്ടിക്സ് വിദ്യാര്‍ത്ഥിനിയാണ്. മാതാ പിതാക്കള്‍ പതിവ്പോലെ ജോലിക്ക് പോയതായിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞ് തിരികെയെത്തിയപ്പോഴാണ് കിടപ്പു മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെ ചെര്‍ക്കളയിലെ ആസ്പതിയില്‍ കൊണ്ടു പോയെങ്കിലും മരണം സംഭവിച്ചു. മുന്‍ പ്രവാസിയും കര്‍ഷകനുമായ ജയരാമന്‍റെയും ബിന്ദുവിന്‍റെയും മകളാണ്.സഹോദരങ്ങള്‍ ധന്യ, ധനുഷ്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. 



Post a Comment

Previous Post Next Post