നീലേശ്വരം പള്ളിക്കരയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ പൊവ്വൽ സ്വദേശി മരിച്ചു


  മുള്ളേരിയഃഃ  നീലേശ്വരം പള്ളിക്കരയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ പൊവ്വൽ സ്വദേശി മരിച്ചു. നെല്ലിക്കാടിലെ ഷാഫി കോളക്കോടാ(50)ണ് മരിച്ചത്. നാല് ദിവസം മുമ്പാണ് പള്ളിക്കരയിൽ അപകടം നടന്നത്. ഷാഫി സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശാഫി മംഗളുരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച‌ മരണപ്പെട്ടു. ഫൗസിയയാണ് ഭാര്യ. മക്കൾ: ഫാസിൽ റഹ്മാൻ, ഷിഫാറത്ത്.


സഹോദരങ്ങൾ: ഫസീല, സുഹ്റ, ഖൈറുന്നീസ.

Post a Comment

Previous Post Next Post