ബദിയടുക്കഃ പെര്‍ള കെ എസ് ഇ ബി സെക്ഷന്‍ പരിധിയിലെ ഗുണാജെ ട്രാന്‍സ്ഫര്‍മറിന് സമീപം ധ്യുതി പദ്ധതി പ്രവര്‍ത്തനത്തിന് വേണ്ടി ഇറക്കി വെച്ച ഏകദേശം നാല് ലക്ഷം വില വരുന്ന എല്‍ ടി എ ബി കേബിള്‍ മോഷണം പോയതായിപരാതി. പെര്‍ള കെ എസ് ഇ ബി സെക്ഷന്‍ അസിസ്റ്റന്‍റ് എഞ്ചിനിയര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് മോഷണം നടത്തിയതെന്ന് സമീപത്തെ സിസി ക്യാമറകളില്‍ ലഭിച്ച ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇന്നലെ( വ്യാഴാഴ്ച)പുലര്‍ച്ചെ 2.30നും നാല് മണിക്കുമിടയിലുള്ള സമയത്ത് മോഷണം നടന്നതായാണ് സംശയിക്കുന്നത്. രണ്ട് ഡ്രമ്മുകളിലുണ്ടായിരുന്ന 1000മീറ്റര്‍ കേബിള്‍ വയറാണ് പിക്കപ്പ് വാനിലെത്തിയ സംഘം കടത്തികൊണ്ട് പോയത്. തദ്ദേശവാസിയായ ഒരാള്‍ അറിയിച്ച വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തി നടത്തിയപരിശോധനയിലാണ് കെബിള്‍ മോഷണം പോയതായി സ്ഥിരീകരിച്ചത്.എന്‍മകജെ പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ ഗുണാജെ -പൊസടുക്ക പ്രദേശത്തേക്ക് ധ്യുതി പദ്ധതി പ്രകാരം ലൈന്‍ വലിക്കുന്നതിനായി ഇറക്കി വെച്ച കെബിളാണ് മോഷണം പോയത്. പൊലീസ് അന്രേഷണം ആരംഭിച്ചു.
Tags:
ബദിയടുക്ക
