സിസി കാമറകള്‍ കണ്ണടച്ച് വര്‍ഷങ്ങള്‍ പിന്നിട്ടു; കണ്ടില്ലെന്ന് നടിക്കുന്ന അധികൃതര്‍.
ബദിയടുക്കഃ റോഡരികിലെ സിസി കാമറകള്‍ കണ്ണടച്ച് വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും അറ്റകുറ്റ പ്രവര്‍ത്തനം നടത്താന്‍ നടപടിയില്ലാതെ നോക്കുക്കുത്തിയായി മാറുന്നു.
നീര്‍ച്ചാലിലും സമീപ പ്രദേശങ്ങളിലും മോഷണം , ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം തുടര്‍ കഥയാകുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ടൗണിലെ റോഡരികില്‍ സ്ഥാപിച്ച കാമറകള്‍ പ്രവര്‍ത്തന രഹിതമായതോടെ മോഷ്ടാക്കള്‍ക്കും മറ്റും അനുഗ്രഹമായി മാറിയത്. ബദിയടുക്ക പൊലീസ് സ്റ്റേഷന് പരിധിയില്‍ രാത്രി കാല മോഷണങ്ങളും സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടം വര്‍ധിച്ചതോടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്റ്റേഷനില്‍ ചാര്‍ജ്ജ് വഹിച്ചിരുന്ന ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍ പ്രത്യേക താത്പര്യമെടുത്ത് മാധ്യമ പ്രവര്‍ത്തകരുടെയും വിവിധ സംഘടനകളുടെയും സഹായത്തോടെ സ്റ്റേഷന് പരിതിയിലെ നീര്ച്ചാല്,കന്യപ്പാടി,ഗോളിയടുക്ക ജംഗ്ഷന്, ബദിയടുക്ക ടൗണ്‍, പെര്‍ള തുടങ്ങി അതിര്‍ത്തിയിലെ അഡ്ക്കസ്ഥലം വരെ കാമറകള്‍ സ്ഥാപിച്ച് പൊലീസ് സ്റ്റേഷനില്‍ അതിന്റെ കണ്ട്രോള് ഏര്‍പ്പെടുത്തുകയും നിരീക്ഷിക്കുന്നതിനായി ഷിഫ്റ്റ് വ്യവസ്ഥയില്‍ പൊലീസുകാരെ നിയമിച്ചിരുന്നു.എന്നാല്‍ കുമ്പള മുള്ളേരിയ കെ എസ് ടി പി റോഡ് വികസന പ്രവര്‍ത്തനത്ത് നടത്തുന്നതിന്റെ ഭാഗമായി റോഡരികിലുണ്ടായിരുന്ന കാമറകള്‍ നീക്കം ചെയ്തുവെങ്കിലും അവ പുനഃസ്ഥാപിക്കുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ല. അവയില്‍ ചിലത് ഇന്നും റോഡരികില്‍ കണ്ണടച്ച് നോക്കുക്കുത്തിയായി മാറുന്നു.
