കഞ്ചാവുമായി യുവതിയെ എക്സൈസ് അറസ്റ്റ്ചെയ്തു


 വെള്ളരിക്കുണ്ട്ഃ വീട്ടില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 1.698കിലോ ഗ്രാം കഞ്ചാവുമായി യുവതിയെ എക്സൈസ് സംഘം അറസ്റ്റ്ചെയ്തു. പനത്തടി പുത്തൂരടക്കത്തെ പരേതനായ ചനിയ നായക്കിന്‍റെ മകള്‍ മീനാക്ഷി പി.സി(47)യാണ് അറസ്റ്റിലായത്.

കാസറഗോഡ് ഇ ഐ & ഐ ബി ഇൻസ്‌പെക്ടർ സുബിൻ രാജിന് ലഭിച്ച  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 

കാസറഗോഡ് എക്സൈസ് എൻഫോഴ്‌സ്മെൻ്റ് ആൻ്റ് ആൻ്റീ നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു പ്രകാശിന്‍റെ നേതൃത്വത്തിലുള്ള

എക്സൈസ് സംഘം നടത്തിയ റെയിഡില്‍ വീടിന്‍റെ കിടപ്പു മുറിയില്‍ സൃക്ഷിച്ച കഞ്ചാവ് കണ്ടെത്തുകയായിരുന്നു. 

 ഇ ഐ & ഐ ബി കാസറഗോഡ്  അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് എം വി സുധീന്ദ്രൻ പ്രിവന്റിവ് ഓഫീസർ മാരായ രവീന്ദ്രൻ എം കെ, മുഹമ്മദ് കബീർ, ബി. എസ്  എക്സൈസ് എൻ ഫോഴ്‌സ്മെൻ്റ് ആൻ്റ് ആൻ്റീ നാർക്കോട്ടിക് സ്പെഷ്യൽ സ്വാഡിലെ അസിൻ്റൻ്റ് എക്‌സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സി കെ വി സുരേഷ്, പ്രിവൻ്റീവ് ഓഫീസർ പ്രസാദ് എം എം , ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ റീന വി , സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് കെ വി, പ്രശാന്ത് കുമാർ എ വി , ശൈലേഷ് കുമാർ പി ,എന്നിവർ സംഘത്തില്‍ ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post