- ബദിയടുക്കഃ സര്‍ക്കാര്‍ നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ വില്‍പ്പന നടത്തുകയായിരുന്ന യുവാവിനെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. നെല്ലിക്കട്ട വൈറ്റ് വില്ലാ ഫോര്‍ട്ടിലെ കലന്തര്‍ ഷാഫി(42)നെതിരെ യാണ് കേസ് . ബദിയടുക്ക എസ്ഐ സുനില്‍ കുമാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ പെട്രോളിംഗിനിടെ നെല്ലിക്കട്ടക്ക് സമീപം ഗുരുനഗര്‍ ബസ് സ്റ്റോപിന് സമീപം പുകയില ഉത്പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതിനിടെയാണ് യുവാവ് പിടിയിലായത്.
Tags:
ബദിയടുക്ക
