എല്‍.ടി.എ.ബി മോഷണ കേസിലെ പ്രതികളെ ബദിയടുക്ക പൊലീസ് അറസ്റ്റ്ചെയ്തു.
ബദിയടുക്കഃ
എല്‍.ടി.എ.ബി മോഷണ കേസിലെ പ്രതികളെ ബദിയടുക്ക പൊലീസ് അറസ്റ്റ്ചെയ്തു. മംഗളൂരു മഞ്ജനാടി സ്വദേശിയും പെര്‍ളയില്‍ താമസക്കാരനുമായ നൗഷാദ്(34), കുമ്പള കിദൂര്‍ പഞ്ചിക്കല്ലിലെ ഇ.മുഹമ്മദ്(42), ബണ്ട്വാള്‍ പറങ്കിപേട്ട സങ്കീര്‍മൂലയിലെ മുഹമ്മദ് ഷാഹിദ്(29), ബണ്ട്വാള്‍ പഞ്ചിനടുക്ക ബൈത്തൂല്‍ പദവിലെ നവീന്‍(42)എന്നിവരാണ് അറസ്റ്റിലായത്.
പെര്‍ള കെ എസ് ഇ ബി സെക്ഷന്‍ പരിധിയിലെ ഗുണാജെ ട്രാന്‍സ്ഫര്‍മറിന് സമീപം ധ്യുതി പദ്ധതി പ്രവര്‍ത്തനത്തിന് വേണ്ടി ഇറക്കി വെച്ച ഏകദേശം നാല് ലക്ഷം വില വരുന്ന എല്‍ ടി എ ബി കേബിള്‍ കവര്‍ന്ന കേസിലാണ് അറസ്റ്റ്. പെര്‍ള കെ എസ് ഇ ബി സെക്ഷന്‍ അസിസ്റ്റന്‍റ് എഞ്ചിനിയര്‍ കോഴിക്കോട് കൊയിലാണ്ടി അനലക്കടവ് കോറോത്ത്ക്കുന്നില്‍ ഹൗസിലെ കെ.വി ബിനു(42) നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് മോഷണം നടത്തിയതെന്ന് സമീപത്തെ സിസി കാമറകളില്‍
ലഭിച്ച ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരിന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 2.30നും നാല് മണിക്കുമിടയിലുള്ള സമയത്ത് മോഷണം നടന്നത്. രണ്ട് ഡ്രമ്മുകളിലുണ്ടായിരുന്ന 1000മീറ്റര്‍ കേബിള്‍ വയറാണ് പിക്കപ്പ് വാനിലെത്തിയ സംഘം കടത്തികൊണ്ട് പോയത്. തദ്ദേശവാസിയായ ഒരാള്‍ അറിയിച്ച വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തി നടത്തിയപരിശോധനയിലാണ് കെബിള്‍ മോഷണം പോയതായി സ്ഥിരീകരിച്ചത്.എന്‍മകജെ പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ ഗുണാജെ -പൊസടുക്ക പ്രദേശത്തേക്ക് ധ്യുതി പദ്ധതി പ്രകാരം ലൈന്‍ വലിക്കുന്നതിനായി ഇറക്കി വെച്ച കെബിളാണ് മോഷണം പോയത്. സിസി കാമറയില്‍ നിന്നും ലഭിച്ച വാഹനത്തിന്‍റെ നമ്പര്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.ബദിയടുക്ക സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുനില്‍ കുമാര്‍, എസ് ഐ വിനോദ് കുമാര്‍, എഎസ്ഐ ഷിനീഷ് ഷിറിയക്ക്, എഎസ്ഐ ശശി പ്രസാദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനീഷ് വര്‍ഗീസ്, സുബാഷ്,ഗോകുല്‍, രതീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
