പുത്തിഗെ: കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ലഹരിമുക്ത സന്ദേശമുയർത്തി നടത്തിയ കൂട്ടയോട്ടത്തോടെ പുത്തിഗെ ഗ്രാമപഞ്ചായത്തിലെ കേരളോത്സവത്തിന് തുടക്കമായി. കട്ടത്തടുക്കയിൽ നിന്ന് മുഹിമ്മാത്ത് സ്കൂൾ ഗ്രൗണ്ട് വരെ തുഫാൻ വാരിയർ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച കൂട്ടയോട്ടം ശ്രദ്ധേയമായി. കുമ്പള എസ്.ഐ വൈശാഖ് കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു.നാടിന്റെ പുതുയുഗപ്പിറവിയെ വരവേറ്റുകൊണ്ടും ലഹരിമുക്ത സമൂഹം എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുമാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.കേരളോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ. മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഫിദ ഉജം പദവ് നിർവഹിച്ചു. ചടങ്ങിൽ കുമ്പള എസ്.ഐ വൈശാഖ് മുഖ്യാതിഥിയായി.ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, കബഡി, വടംവലി, ചെസ്, സ്റ്റേജ് കലാപരിപാടികൾ തുടങ്ങി വിവിധ മത്സരങ്ങളാണ് നവംബർ 15 വരെ കേരളോത്സവത്തിന്റെ ഭാഗമായി നടക്കുന്നത്.ചടങ്ങിൽ ജനപ്രതിനിധികളായ സെക്കീന ഐ എ , അനിത, സതീഷ എച് ആർ , ജുനൈദ് ഉറുമി , ബഷീർ കൊട്ടൂടൽ, മിസ്രിയ, പുഷ്പലത, എസ്.എ. അബ്ദുല്ല, ബി.എം. ഹമീദ്, ലളിത, മജീദ് എം എച് ,രൂപ വി റൈ, ലക്ഷ്മി ഭട്ട്, കേശവ എസ് ആർ, ബാലകൃഷ്ണ റൈ, ശിവപ്പ, ആസൂത്രണ സമിതി വൈസ് ചെയർമാൻ ഷാനിദ് കൈയ്യംകൂടൽ, കോ-ഓർഡിനേറ്റർ റഫീഖ് കുണ്ടാർ, മുഹിമ്മാത്ത് സ്കൂൾ ഹെഡ്മാസ്റ്റർ സാദിഖ് മാഷ്, പഞ്ചായത്ത് സെക്രട്ടറി സുധീഷ്, കൺവീനർ മുഹമ്മദലിപഞ്ചായത്ത് ജീവനക്കാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആശാ വർക്കർമാർ, ക്ലബ് അംഗങ്ങൾ, ഹരിതകർമസേന അംഗങ്ങൾ തുടങ്ങി നിരവധി പേർ സംബന്ധിച്ചു.
Tags:
പുത്തിഗെ.

