നെക്രാജെ : 25 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിച്ച പാടി നെക്രാജെ വനിതാ സർവീസ് സഹകരണ സംഘം സെക്രട്ടറി പി കെ രാമകൃഷ്ണന് കെസിഇയു യൂണിറ്റ് കമ്മിറ്റി യാത്രയയപ്പ് നൽകി. കെസിഇയു ഏരിയാ സെക്രട്ടറി ബി രാധാകൃഷ്ണൻ ഉപഹാരം നൽകി.
യൂണിറ്റ് പ്രസിഡണ്ട് ബി കെ കരുണാകരൻ അധ്യക്ഷനായി .
സിഐടിയു ജില്ലാ സെക്രട്ടറി ഗിരി കൃഷ്ണൻ, സിപിഐ എം ലോക്കൽ സെക്രട്ടറി എം ഗിരീഷ്, പി.കെ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു
കെസിഇയു യൂണിറ്റ് സെക്രട്ടറി സുരേഷ് പൈക്ക സ്വാഗതവും വിനയൻ ചാത്തപ്പാടി നന്ദിയും പറഞ്ഞു
Tags:
ബദിയടുക്ക.
