ഏത്തടുക്ക സ്വദേശി മൊയ്തിന്‍ കുഞ്ഞി അബുദാബിയില്‍ കുഴഞ്ഞു വീണു മരിച്ചു


 കുംബഡാജെഃ ഏത്തടുക്ക  സ്വദേശി അബുദാബിയില്‍ കുഴഞ്ഞു വീണ് മരിച്ചു. ഏത്തടുക്ക നീരടുക്കയിലെ മൊയ്തിന്‍ കുഞ്ഞി(56)യാണ് മരിച്ചത്.അബുദാബിയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. കുഴഞ്ഞു വീണതിനെ തുടര്‍ന്ന് താമസ സ്ഥലത്ത് നിന്നും ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.മുഹമ്മദ് കുഞ്ഞിയുടെയും ആയിശയുടെയും മകനാണ്. ഭാര്യ സഫിയ. മക്കള്‍ഃ മുഹമ്മദ് മുഫീദ് മുഹ്യ്യദ്ദീന്‍ , മുര്‍ഷിദ് അലി, അഹമ്മദ് മിസിയാന്‍.സഹോദരങ്ങള്‍ അബ്ദുള്ള, ബിഫാത്തിമ, മറിയമ്മ, പരേതരായ അബ്ദുള്ള കുഞ്ഞി, അവ്വമ്മ.


Post a Comment

Previous Post Next Post