മുസ്ലീം ലീഗ് നേതാവും മധൂര്‍ പഞ്ചായത്ത് അംഗവുമായ മജീദ് പട്ട്ള അന്തരിച്ചു.


 മധൂര്‍ഃ മുസ്ലീം ലീഗ് നേതാവും മധൂര്‍ പഞ്ചായത്ത് അംഗവുമായ മജീദ് പട്ട്ള(56)അന്തരിച്ചു.മധൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറി, പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്ന മജീദ് പട്ട്ള രാഷ്ട്രീയ-സാമൂഹ്യ രാഗങ്ങളില്‍ സജീവമായിരുന്നു.പരേതരായ എം.എ മൊയ്തിന്‍ കുഞ്ഞി ആസ്യമ്മ ദമ്പതികളുടെ മകനാണ്.ഭാര്യ മൈമുന. മക്കള്‍ മൊയ്തിന്‍ മിസ്യാന്‍(ഐ ടി ഐ എഞ്ചിനിയര്‍ ),ആയിഷത്ത് മിന്നത്ത്(ഡിഫാം വിദ്യാര്‍ത്ഥിനി).സഹോദരങ്ങള്‍ എം.എ അബ്ദുള്ള, അഷറഫ്,ഖദീജ, ആയിഷ, ഫൗസിയ, ഫംസീന, ഫൗസിയ .

Post a Comment

Previous Post Next Post