ബളാൽ :ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ബളാലിലെ എ. വി. മാത്യു( 86)
അന്തരിച്ചു.
മലയോരമേഖലയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പടുത്തുയുർത്തന്നതിലും സാമൂഹ്യക, സാംസ്കാരിക സഹകരണ മേഖലയിൽ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
മുൻ മുഖ്യമന്ത്രിമാരായ ഏകെ ആന്റണി, ഉമ്മൻചാണ്ടി. മുൻ കേന്ദ്രമന്ത്രി വയലാർ രവി മുൻ മന്ത്രിമാരായ കെ പി നൂറുദ്ദീൻ . കെ സി ജോസഫ് അടക്കമുള്ള കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഡിസിസി മെമ്പർ,കർഷക കോൺഗ്രസ് കാസർകോട് ജില്ലാ പ്രസിഡന്റ്, ബളാൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, ബളാൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, ബളാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ദീർഘകാലം ബളാൽ ഗ്രാമപഞ്ചായത്ത് മെംബർ, മാലോത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ക്ഷീരോ ഉദ്പതാക സഹകരണ സംഘം പ്രസിഡന്റ് .തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.
Tags:
ബളാല്‍.
