മുളിയാറില്‍ ഭീതിപരത്തി അക്രണകാരിയായ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു.


 കാട്ടുപന്നിയെ വെടിവെച്ച് കൊന്നു


ബോവിക്കാനം: മുളിയാര്‍ ഗ്രാമ പഞ്ചായത്തിലെ പന്നടുക്കം നീരളത്തിന്റടിയില്‍ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. കര്‍ഷകരുടെയും , ഇരുചക്ര വാഹന യാത്രക്കാരുടെയും വ്യാപകമായ പരാതിയുടെ അടിസ്ഥാനത്തില്‍  രാത്രി കാല പരിശോധന നടത്തുന്നതിനിടെ പുലര്‍ച്ചെ ഷൂട്ടര്‍ ബി.അബ്ദുള്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ടീം ആണ് വെടി വെച്ച് കൊന്നത്. ഓണററിവൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ചുമതയുള്ള ഗ്രാമ പഞ്ചായത്ത് പ്രസിഡഡ് കെ.ബി മുഹമ്മദ് കുഞ്ഞിയുടെ നിര്‍ദേശപ്രകാരമാണ് മിഷന്‍ വൈല്‍ഡ് പിഗ് പരിശോധ നടത്തിയത്. കാസര്‍ഗോഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സി.വി വിനോദ് കുമാര്‍ , ആര്‍, ആര്‍, ട്ടി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ്ഓഫീസര്‍ മധുസൂദനന്‍ , കാറഡുക്ക സെക്ഷന്‍ ഫോറസ്റ്റര്‍ കെ.എ ബാബു , ആര്‍ ആര്‍ ട്ടി ഓഫീസര്‍ ബാബു പാണത്തൂര്‍, മസൂദ് ബോവിക്കാനം, അബ്ദുല്ല കുഞ്ഞി കുളത്തൂര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മ്മാര്‍ , ആര്‍ ആര്‍ ട്ടി അംഗങ്ങള്‍ എന്നിവര്‍ സ്ഥലത്ത് എത്തി. നടപടിക്രമം പൂര്‍ത്തിയാക്കി പന്നിയുടെ ജഡം ശാസ്ത്രിയമായി സംസ്‌കരിച്ചു.

Post a Comment

Previous Post Next Post