കുളിക്കുന്നതിനിടെ പയസ്വിനി പുഴയില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി.


 മുന്നാട്ഃ കുണ്ടംകുഴി പാണ്ടിക്കണ്ടത്ത് സുഹൃത്തുക്കള്‍കൊൊപ്പം കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി.ഇന്ന് (തിങ്കളാഴ്ച)വൈകിട്ട് ഏഴര മണിയോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. യുവാവിനെ കാണാതായ സ്ഥലത്ത് നിന്നും നൂറ് മീറ്റര്‍ താഴേക്ക് മാറി ചേറ്റ്ക്കുണ്ട് എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.ബേഡടുക്കം മുന്നാട് മണ്ണടുക്കത്തെ അര്‍ജുന്‍ മാധവന്‍(24)നെയാണ് ഞായറാഴ്ച ഉച്ചയോടെ പുഴയില്‍ കാണാതായത്.ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി .


Post a Comment

Previous Post Next Post