കാസര്‍കോട്ഃ പെരിയ മൂന്നാകടവില്‍ വളം കയറ്റിയെത്തിയ ലോറി നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് കണ്ണൂര്‍ പിണറായി സ്വദേശിയായ ഡ്രൈവര്‍ക്ക് പരിക്കേറ്റു.ഇയാളെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ(തിങ്കളാഴ്ച)രാത്രി 12മണിക്കാണ് ലോറി അപകടത്തില്‍പ്പെട്ടത്.കുണ്ടംകുഴി ഭാഗത്തേക്ക് വളം കയറ്റി പോവുകയായിരുന്ന ലോറി മൂന്നാംകടവ് ഇറക്കത്തില്‍ നിയന്ത്രണം വിട്ട് ഞായറാഴ്ച ഗൃഹ പ്രവേശനം നടന്ന മുഹമ്മദ് എന്നയാളുടെ വീട്ടു മുറ്റത്തേക്ക് മറിയുകയാണുണ്ടായത്. ലോറിക്കകത്ത് കുടുങ്ങിയ ഡ്രൈവറെ നാട്ടുകരാണ് പുറത്തെടുത്തത്. ലോറി പൂര്‍ണ്ണമായും തകര്‍ന്നു.
Tags:
കാസര്‍കോട്.
