പിണറായി വിജയന് തിരിച്ചടി;മാസപടി കേസില്‍ പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാന്‍ ഹൈകോടതി ഉത്തരവ്


 കൊച്ചി: സിഎംആർഎൽ എക്സലോജിക് അഴിമതിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പിണറായി വിജയൻ, മകൾ വീണ.ടി, മരുമകൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാമെന്ന് ഹൈക്കോടതി പറഞ്ഞു.

 സിഎംആർഎൽ-എക്സലോജിക് കൈക്കൂലി കേസിൽ ഇഡി അന്വേഷണം നടത്തുന്നുണ്ട്.. പിണറായി വിജയന്റെ മകൾ വീണ.ടിയെ ഇഡി ഇതിനകം ചോദ്യം ചെയ്തിരുന്നു. ആ സമയത്ത്, ലഭിച്ച വിവരങ്ങൾ അനുസരിച്ച്, പിണറായി വിജയൻ, വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ഇഡി ഉദ്യോഗസ്ഥർ സംസ്ഥാന ഡിജിപിക്ക് കത്തെഴുതിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ പിണറായിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല, ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനെതിരെ അഭിഭാഷകൻ ഷാജഹാൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. അതനുസരിച്ച് ഹൈക്കോടതി വിധി പുറപ്പെടുവിച്ചു.


Post a Comment

Previous Post Next Post