സർവ്വീസ് പെൻഷൻകാരുടെ ക്ഷാമാശ്വാസം, മെഡിസെപ്പ് തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ ഉടനെ ഇടപെടണമെന്ന് കെ. എസ്. എസ്. പി. എ ബദിയടുക്ക മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ബദിയഡുക്ക മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ശ്യാമപ്രസാദ് മാന്യ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ചന്ദ്രഹാസൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. കാസറഗോഡ്, നിയോജക മണ്ഡലം പ്രസിഡണ്ട് എം കേശവൻ സെക്രട്ടറി സീതാരാമ മല്ലം, ട്രഷറർ ടി.കെ. ശ്രീധരൻ, മുഹമ്മദലി പി, സരസീരുഹാക്ഷൻ നമ്പ്യാർ ,രജനി എസ് എം . ബദറുദ്ദീൻ,കുമാരൻ, കൃഷ്ണൻ കല്ലകട്ട , നാരായണനായ്ക് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി രജനി റിപ്പോർട്ടും ട്രഷറർ കൃഷ്‌ണദാസ് വരവുചെലവുകണക്കും അവതരിപ്പിച്ചു. പുതിയ അംഗം അബ്‌ദുള്ളക്കുഞ്ഞിയെ ആദരിച്ചു. പുതിയ ഭാരവാഹികളായി ചന്ദ്രഹാസൻ നമ്പ്യാർ (പ്രസിഡണ്ട്, ) കൃഷ്‌ണദാസ് (സെക്രട്ടറി), രജനി, (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു
Tags:
ബദിയടുക്ക.
