കോഴിയങ്കത്തിനെതിരെ നടപടയുമായി ബദിയടുക്ക പൊലീസ്;380രൂപയും ഏഴ് അങ്കകോഴികളുമായി ഏഴ് പേര്‍അറസ്റ്റില്‍.


 ബദിയടുക്കഃ കോഴിയങ്കത്തിനെതിരെ നടപടി കര്‍ശനമാക്കി ബദിയടുക്ക പൊലീസ്.ഏഴ് അങ്കകോഴികളും 3800രൂപയുമായി ഏഴു പേരെ എസ്ഐ സുനില്‍ കുമാര്‍.ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ്ചെയ്തു.ബംബ്രാണ തിലക് നടറിലെ ജയരാമ(36), ആദൂര്‍ കുണ്ടാറിലെ പത്മനാഭ(45), നീര്‍ച്ചാല്‍ പട്ടിക ജാതി ഉന്നതിയിലെ നാരായണ(45), പള്ളക്കര പാക്കം തിരുവോണം ഹൗസിലെ ശശി(65), ബദിയടുക്ക പീലിത്തടുക്കയിലെ പ്രജ്വല്‍(35), പെരുമ്പള കോളിയടുക്കത്തെ പ്രമോദ്(45), കുമ്പള മുജങ്കാവിലെ ചന്ദ്രന്‍ (45)എന്നിവരാണ് അറസ്റ്റിലായത്.ഇന്നലെ വൈകിട്ട് ഏഴ് മണിക്ക് എസ്ഐ സുനില്‍ കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ബിര്‍മ്മിനടുക്കക്ക് സമീപം പടിയടുപ്പുവില്‍ നടത്തിയറെയ്ഡിലാണ് ഏഴംഗം സംഘം പിടിയിലാതത്. പൊലീസ് സംഘത്തെ കണ്ടതോടെ ചിലര്‍ ഓടി രക്ഷപ്പെട്ടു. സ്റ്റേഷന്‍ പരിധിയിലെ ഒഴിഞ്ഞ പറമ്പിലും ക്ഷേത്രോത്സവത്തിന്‍റെ മറവിലും കോഴിയങ്കം നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് എസ്ഐ പറഞ്ഞു.

Post a Comment

Previous Post Next Post