മുളിയാർ: ദിവസേന നൂറു കണക്കിനാളുകൾ ആശ്രയിക്കുന്ന പൊതു ശൗചാലയം അടച്ച് പൂട്ടിയത് ജനങ്ങൾക്ക് ദുരിതമാവുന്നു. ബോവിക്കാനം ടൗണിലെ മുളിയാർ എഫ്.എച്ച്.സി റോഡിലുള്ള പൊതു ശൗചാലയമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അടച്ചു പൂട്ടി കിട്ടക്കുന്നത്. ശൗചാലയത്തിലെക്ക് വെള്ളം എടുക്കുന്ന കുഴൽ കിണറിൽ വെള്ളം ഇല്ലാത്തതിനെതുടർന്നാണ് ഇത് അടച്ചു പൂട്ടിയത്. ഇത് കാരണം വിവിധ ആവശ്യങ്ങൾക്കായി ടൗണിലെത്തുന്നവർ പ്രാഥമികാവശ്യം നിർവഹിക്കാൻ പരക്കം പായെണ്ട അവസ്ഥയാണ്. നേരത്തേയും നിരവധി തവണ വെള്ളം ഇല്ലാത്തതിനലുംമോട്ടോർ തകരാറിനെ തുടർന്നും ദിവസങ്ങളോളം ശൗചാലയം അടച്ചിട്ടിരുന്നു. എന്നാൽ സ്ഥിരമായി വെള്ളം എത്തിക്കുന്നതിനുള്ള നടപടി ഇതുവരെയായും അധികൃതർ കണ്ടെത്തിയിട്ടില്ല. ചെർക്കള - ജാൽസൂർ അന്തർ സംസ്ഥാന പാതയിലൂടെ പോകുന്ന ദീർഘദൂര യാത്രക്കാർ, ടൗണിലെ വ്യാപാരികൾ, ഓട്ടോ-ടാക്സി ഡ്രൈവർമാർ തുടങ്ങിയവർആശ്രയിക്കുന്ന ശൗചാലയംതുറന്ന് പ്രവർത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ അവശ്യപ്പെടുന്നത്.
Tags:
ബോവിക്കാനം.
