മുഴുവന്‍ എയ്ഡഡ് മേഖലകളിലൂം പി എസ് സി നിയമനം നടപ്പിലാക്കുക.- വണ്ണാന്‍ മണ്ണാന്‍ സമുധാത സംഘം


 ഉദുമ: മുഴുവന്‍ എയ്ഡഡ് മേഖലകളിലും പിഎസ്സി നിയമനം നടപ്പിലാക്കി മതിയായ പട്ടികജാതി സംവരണം ഉറപ്പാക്കണമെന്ന് മണ്ണാന്‍ വണ്ണാന്‍ സമുദായ സംഘം (എം.വി.എസ്.എസ്) ഉദുമ ഏരിയ കണ്‍വെന്‍ഷന്‍  അധികൃതരോട് ആവശ്യപെട്ടു. പട്ടികജാതിക്കാരുടെ പ്രത്യേക നിയമനം പുന:സ്ഥാപിക്കുക, രാജ്യവ്യാപകമായി നടത്തുന്ന ജാതി സെന്‍സസ് ഉടന്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും പ്രമേയമായി അവതരിപ്പിച്ചു. മര്‍ച്ചന്റ് നേവി ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് മോഹനന്‍ രാമരം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പുരുഷോത്തമന്‍ കെ വി അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന 22 സമുദായ അംഗങ്ങളെ പൊന്നാടയണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു. സമുദായ അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു, എന്‍എംഎംഎസ് എന്നീ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളേയും, പുതുതായി ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നവരെയും കണ്‍വെന്‍ഷനില്‍ അനുമോദിച്ചു. എംവിഎസ്എസ് ജില്ലാ പ്രസിഡന്റ് ശശിധരന്‍ ബാര, സെക്രട്ടറി രമേശന്‍ കരുവളം, ട്രഷറര്‍ ചന്ദ്രാനന്ദന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഡോ. ബാലകൃഷ്ണന്‍, അച്ചുതന്‍ താനൂര്‍, കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി രാജീവന്‍, ഉദുമ ഏരിയ ട്രഷറര്‍ അമ്മിണി വി പരവനടുക്കം, ഏരിയ രക്ഷാധികാരികളായ കുമാരന്‍ കൊക്കാല്‍, ഉപേന്ദ്രന്‍ രാവണേശ്വരം, വടക്കന്‍ മേഖല തെയ്യം അനുഷ്ഠാന സംഘം പ്രസിഡന്റ് കൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി രജേന്ദ്രന്‍, പള്ളിക്കര സ്വാഗതവും വൈസ് പ്രസിഡന്റ് അശോകന്‍ ബേഡകം നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post