കാസർകോട്: സ്നേഹക്കൂട് വാട്സാപ് കൂട്ടായ്മയും , കാസർകോട് ഗവ. സ്നേഹാലയവും സംയുക്തമായി
അന്തരാഷ്ട്ര വയോജന ദിനാഘോ(ഷവും, മുതിർന്ന പൗരൻമാർക്കുള്ള സ്നേഹാദരവും പരവനടുക്കം സ്‌നേഹാലയത്തിൽ സംഘടിപ്പിച്ചു. ചടങ്ങ് കല്ലട്ര മാഹിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കമറുന്നിസ കടവത്ത് അധ്യക്ഷത വഹിച്ചു.
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, ഗവൺമെന്റ് സ്നേഹാലയം മാനേജ്മെന്റ് കമ്മിറ്റി ചെയർമാനുമായ അബ്ദുല്ല കുഞ്ഞി മുഖ്യാതിഥിയായി. അതിഥിയായികാസർകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ അർജുൻ , ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കർ,
കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയ മാഹിൻ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗം സഫീന ഹുസൈൻ സംസാരിച്ചു. സ്നേഹാലയം മേട്രൻ സുനിത ഭാസ്കരൻ സ്വാഗതവും സുഹ്റ അഷ്റഫ് നന്ദിയും പറഞ്ഞു.
Tags:
കാസര്‍കോട്.

