.സ്വകാര്യ വ്യക്തിയുടെ ഷോപ്പിംഗിന്‍റെ വാഹന പാര്‍ക്കിങ് ഏരിയയില്‍ മാലിന്യം തള്ളി.


കാസർകോട് : നഗരസഭയിലേക്ക് പോകുന്ന റോഡിൽ സ്ഥിതി ചെയ്യുന്നസ്വകാര്യ വൃക്തിയുടെ ഷോപ്പിംഗ് കോംപ്ലക്സിൻ്റെ വാഹന പാർക്കിങ്ങ് ഏരിയയിൽ മാലിന്യം തള്ളി. ഭക്ഷണാവശിഷ്ടം, മെഡിക്കൽ സാധനങ്ങളുടെ മാലിന്യം എന്നിവയാണ് വ്യാഴാഴ്ച രാവിലെ തള്ളിയത്. കോംപ്ലക്സിലേക്ക് പോകുന്നവർ വാഹനങ്ങൾ പാർക്ക് ചെയ്യാൻ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഭക്ഷണവശിഷ്ടം കാരണം സമീപത്ത് രൂക്ഷ ഗന്ധം പരക്കുന്നു.. അവശിഷ്‌ടം അശ്രദ്ധയോടെ തള്ളിയതല്ലെന്നും മനഃപൂർവ്വം കൊണ്ടിട്ടതാണെന്നും സമീപത്തുള്ളവർ പരാതിപ്പെട്ടു.

Post a Comment

Previous Post Next Post