കോഴിയങ്കത്തിലേര്‍പ്പെട്ട മൂന്നു പേര്‍ ആറ് അങ്കകോഴികളും 3250 രൂപയുമായി അറസ്റ്റില്‍.


 ബദിയടുക്കഃ പൊതുസ്ഥലത്ത് അനധികൃതമായി കോഴിയങ്കത്തിലേര്‍പ്പെട്ട മൂന്ന് പേരെ ആറ് അങ്കകോഴികളും 3250 രൂപയുമമായി ബദിയടുക്ക പൊലീസ് അറസ്റ്റ്ചെയ്തു.ബദിയടുക്കക്ക് സമീപം മാടത്തടുക്കയിലെ പ്രമോദ്(43), വിദ്യാഗിരി കഡാറിലെ ജഗദീശ ഷെട്ടി(58), നാരംപാടി നെല്ലിയടുക്കയിലെ സുഖേഷ്(28)എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം ബദിയടുക്ക പ്രിന്‍സിപ്പല്‍ എസ്ഐ സുനില്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പെട്രോളിംഗിനിടെ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കുംബഡാജെ തലവയലില്‍ നടത്തിയ റെയ്ഡിലാണ് കോഴിപോരിലേര്‍പ്പെട്ടവര്‍ പിടിയിലായത്.പൊലീസ് സംഘത്തെ കണ്ടതോടെ ചിലര്‍ ഓടി രക്ഷപ്പെട്ടു. അറസ്റ്റിലായവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് പറഞ്ഞു. എ എസ് ഐ സനീഷ് സിറിയക്, സിനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗോകുല്‍, ഗണേശ്, മനേഷ് എന്നിവരും കോഴി പോര് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.


Post a Comment

Previous Post Next Post