ജനവാസ കേന്ദ്രത്തില്‍ മാലിന്യം തള്ളുന്നത് പ്രദേശവാസികള്‍ക്ക് ദുരിയമാകുന്നു.
ബദിയടുക്കഃ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നുള്ള അധികൃതരുടെ പ്രഖ്യാപനം ഉണ്ടാകുമ്പോഴും അതൊന്നും ഇവിടെ നടപ്പിലാകുന്നില്ല. ബദിയടുക്ക പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലെ പുതുക്കോളിക്ക് സമീപം കാസര്‍കോട് -നീര്ച്ചാല് റോഡരികിലെ കൊറഗന്ത്തൊട്ടിയിലെ
ജനവാസ കേന്ദ്രത്തിലാണ് ഭക്ഷണാവശിഷ്ടങ്ങളും അറവ് മാലിന്യങ്ങളും ചാക്കുകളില്‍ നിറച്ച് തള്ളുന്നത്. ഇവിടെ തെരുവ് വിളക്കില്ലാത്തത് മാലിന്യം തള്ളുന്നവര്‍ക്ക് ഗുണകരമാകുന്നു.
ഇത് പരിസരവാസികള്‍ക്ക് ദുരിതം ഏറെയാണ്. ജനവാസ കേന്ദ്രത്തില്‍ രാത്രി കാലങ്ങളില്‍ തള്ളുന്ന മാലിന്യ കൂമ്പരത്തില്‍ നിറയുന്ന പാറ്റകളും, കൊതുകുകളും വീടുകളിലും പാത്രങ്ങളിലും എന്ന് വേണ്ട ഭക്ഷണങ്ങളിലും ജലത്തിലും നിറയുന്നതോട് കൂടി പരിസരത്തെ കുടുംബങ്ങള്‍ പകര്‍ച്ച വ്യാധി പിടിപെടുമോയെന്ന് ഭയക്കുന്നു.
ടൗണിലെ അറവ് ശാലകളില്‍ നിന്നും മറ്റു വിവാഹ ചടങ്ങളിലെ ഭക്ണാവശിഷ്ടങ്ങള് നീക്കം ചെയ്യുന്നതിന് കരാറെടുക്കുന്ന വ്യക്തികളാണ് ഇരുളിന്റെ മറവില്‍ വാഹനങ്ങളാലെത്തിച്ച് റോഡരികിലെ ജനവാസ കേന്ദ്രങ്ങളിലും കല്ല് വെട്ട് കുഴികളിലും തള്ളുന്നത്. മാലിന്യം തള്ളുന്ന സ്ഥലങ്ങളില്‍ തെരുവ് വിളക്കുകളും സിസി കാമറകള്‍ സ്ഥാപിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാവണമെന്ന ആവശ്യം ശക്തമാണ്.
