ബദിയടുക്കഃ റോഡരികിലെ പൊതുമരാമത്ത് സ്ഥലത്ത് നിന്നും മരങ്ങള്‍ മുറിച്ച് കടത്തിയതായി പരാതി. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്‍റ് എഞ്ചിനിയര്‍ കാഞ്ഞങ്ങാട് ദൂമാവതി ക്ഷേത്രത്തിന് സമീപം മേഘ അപ്പാര്‍ട്ട്മെന്‍റിലെ പി.ദിലീപ് കുമാറിന്‍റെ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്തു. നെല്ലിക്കട്ട ഗുരുനഗറിലെ പൊതുമരാമത്ത് വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്ന് വിവിധ വ്യത്യാസത്തിലുള്ള 15 കാറ്റാടി, എട്ട് അക്കേഷ്യ മരങ്ങള്‍ ആരോ മുറിച്ച് കടത്തികൊണ്ട് പോയതായി പരാതിയില്‍ പ്റയുന്നു.
Tags:
ബദിയടുക്ക
