കുമ്പള കിദൂരില്‍ കോഴിയങ്കം; രണ്ട് അങ്കകോഴികളുമായി മൂന്ന് പേര്‍ അറസ്റ്റില്‍.


 കുമ്പളഃ ആളൊഴിഞ്ഞ പറമ്പില്‍ കോഴിയങ്കത്തിലേര്‍പ്പെട്ട മൂന്ന് പേരെ രണ്ട് അങ്കകോഴികളുമായി കുമ്പള പൊലീസ് അറസ്റ്റ്ചെയ്തു. ബേള ചൗക്കാറിലെ അക്ഷയ്(34), കുമ്പള കീദൂര്‍ സ്കൂളിന് സമീപം അറുന്തോട് ഹൗസിലെ ജനാര്‍ദ്ദന(35), മിയപദവ് മീഞ്ചഅഡുക്കത്ത ഗുരിയിലെ ഗംഗാധര(63)എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം 5.30ന് കിദൂര്‍ മഹാദേവ ക്ഷേത്രത്തിന് സമീപം ആളോഴിഞ്ഞ പറമ്പില്‍  കോഴി പോര് നടക്കുന്നുണ്ടെന്ന് കുമ്പള എസ്ഐ ഗണേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയിഡിലാണ് മൂന്ന് പേര്‍ പിടിയിലായത്. പൊലീസ് സംഘത്തെ കണ്ടതോടെ ചിലര്‍ ഓടി രക്ഷപ്പെട്ടതായും സ്ഥലത്ത് നിന്ന് പന്തയത്തിനുപയോഗിച്ച 1030രൂപ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.


Post a Comment

Previous Post Next Post