അംഗഡിമുഗര്‍ ജംഗ്ഷനില്‍ കോഴിയങ്കം; രണ്ട് കോഴികളുമായി മൂന്ന് പേര്‍ അറസ്റ്റില്‍.


 കുമ്പളഃ കോഴി പോര് നടത്തുന്ന സംഘത്തിനെതിരെ ശക്തമായ നടപടികളുമായി കുമ്പള പൊലീസ്രംഗത്ത്. ആളൊഴിഞ്ഞ പറമ്പില്‍ കോഴിയങ്കത്തിലേര്‍പ്പെട്ട മൂന്ന് പേരെ രണ്ട് അങ്കകോഴികളുമായി കുമ്പള പൊലീസ് അറസ്റ്റ്ചെയ്തു. ബാഡൂര്‍ പദവിലെ സതീശ (40), അംഗഡിമുഗര്‍ അനാഡി സൗസിലെ ചന്ദ്രന്‍(47), കുരുഡപദവ് കൊമ്മങ്കളയിലെ ഗണേശ(38)എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ  അംഗഡിമുഗര്‍ ജംഗ്ഷനില്‍ 20ഓളം ആള്‍ക്കാര്‍ ഒഴിഞ്ഞ പറമ്പില്‍  കോഴി പോര് നടക്കുന്നുണ്ടെന്ന് കുമ്പള എസ്ഐ അനൂപിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് മൂന്ന് പേര്‍ പിടിയിലായത്. പൊലീസ് സംഘത്തെ കണ്ടതോടെ ചിലര്‍ ഓടി രക്ഷപ്പെട്ടതായും  പൊലീസ് പറഞ്ഞു.


Post a Comment

Previous Post Next Post