ബദിയടുക്കഃ കളഞ്ഞു കിട്ടി സ്വര്‍ണ്ണം ഉടമയ്ക്ക് നല്‍കി യുവാവിന്‍റെ സത്യസന്തത.
കുംബഡാജെ ബെളിഞ്ച ബസ്സ്സ്റ്റാന്റ്റിനു സമീപത്തു നിന്നും കുമ്പഡജെ സ്വദേശിയായ ഹസൈനാര്‍ എന്ന യുവാവിന് ഒരു സ്വര്‍ണ്ണ വള കളഞ്ഞു കിട്ടി.ഉടമയെ കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് വള ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.മണിക്കൂറുകള്‍ക്കിടയില്‍ സ്വര്‍ണ്ണം കളഞ്ഞു പോയ പരാതിയുമായി ഉടമ നാരംപാടിയിലെ സുഹൈബിന്‍റെ ഭാര്യ മറിയമ്മത്ത് ഇര്‍ഫാന എന്ന സ്ത്രീ പൊലീസ് സ്റ്റേഷനിലെത്തി.ആഭരണം ഇര്‍ഫാനയുടെത് തന്നെയെന്ന് സ്ഥിരീകരിച്ചതിന് ശേഷം ഹസൈനാറിനെ വിളിച്ചു വരുത്തി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.സുനില്‍ കുമാറിന്‍റെ സാനിദ്ധ്യത്തില്‍ സ്വര്‍ണ്ണ വള ഉടമയ്ക്ക് കൈമാറി.
Tags:
ബദിയടുക്ക.
