തളങ്കര പള്ളിക്കാലിലെ വി.എം.വൈദ്യര്‍ അന്തരിച്ചു.

 

കാസറഗോഡ്ഃ റിട്ട. ആയൂര്‍വ്വേദ ഡോക്ടറും കവി ടി.ഉബൈദിന്‍റെ ശിഷ്യനുമായ തളങ്കര പള്ളിക്കാലിലെ വി.എം പള്ളിക്കാല്‍ വൈദ്യര്‍ മമിന്‍ച്ച(82)അന്തരിച്ചു. മുള്ളേരിയ, കിഴൂര്‍, ഭീമനടി,ദേലമ്പാടി, പരവനടുക്കം തുടങ്ങി വിവിധ സ്ഥലങ്ങളിലെ ആയൂര്‍വ്വേദ ആസ്പത്രികളില്‍ സേവനമനുഷ്ഠിച്ചിരുന്നു. നുള്ളിപ്പാടിയിലെ ആസ്പത്രിയില്‍ സിനിയര്‍ മെഡിക്കല്‍ ഓഫീസറായി വിരമിച്ചു.തളങ്കരയിലും ക്ലിനിക്ക് നടത്തിയിരുന്നു.ഭാര്യ  പരേതയായ ആയിശ. മക്കള്‍ വി.എം. നാസര്‍, ഫൗസിയ , അഡ്വ.വി.എം.മുനീര്‍(കാസറഗോഡ് നഗര സഭ മുന്‍ ചെയര്‍മാന്‍),വി.എം.ഷഹൈസ്. മരുമക്കള്‍ റസിയ എന്‍.എ,(എഞ്ചിനിയര്‍ ),പി.മുഹമ്മദ് ഷാഫി, നുസൈബ, ശബില.

Post a Comment

Previous Post Next Post