കാസര്‍കോട്ഃ
കാർ ഡിവൈഡറിടിച്ചു. പുറകിൽ ഉണ്ടായിരുന്ന ലോറി കാറിൽ ഇടിക്കുക്കുകയും അതിന് പിന്നാലെ മൂകാംബികയിലേക്ക് പോകുകയായിരുന്ന ബസ് ലോറിയിൽ ഇടിക്കുകയും ചെയ്തു.ബസിന്‍റെ ഗ്ലാസ് തകര്‍ന്ന് ചില്ലുകള്‍ റോഡിൽ ചിതറി വീണു. ആ സമയത്ത് അതിലൂടെ കടന്നു വന്ന ഇരു ചക്ര വാഹനംനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍നിയന്ത്രണം വിട്ടു ചില്ലുകളിലേക്ക് മറിയുകയും യാത്രക്കാരനായ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ 2.30ന് മോഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് കൂട്ട അപകടമുണ്ടായത്.
കാസർകോട് അഗ്നിരക്ഷാ നിലയത്തിൽ നിന്നും ആക്സിഡന്റ് റെസ്ക്യൂ ടെണ്ടർ വാഹനവും മറ്റൊരു യൂണിറ്റ് എത്തി വെള്ളം ചീറ്റിയാണ് റോഡില്‍ തെറിച്ചു വീണ ചില്ലുകള്‍ നീക്കംചെയ്തത്. ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് മുൻവശത്തെ വാതിലിലൂടെ പുറത്തിറങ്ങാൻ സാധിക്കാത്തതിനാൽ അഗ്നിരക്ഷാ സേനയുടെ ഏണി വെച്ചു എമർജൻസി ഡോറിലൂടെ സുരക്ഷിതമായി താഴേക്കിറക്കുകയും ചെയ്യുകയായിരുന്നു. അഗ്നി രക്ഷ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂർ ഓഫീസർ സുകു വർഗീസ്, ഫയർ ആന്‍റ് റെസ്ക്യൂ ഓഫീസർമാരായ വൈശാഖ് എം എ, സിറാജ്ജുദ്ധീൻ പി സി , രമേശ്, പ്രണവ്, ഹരി കുമാർ,ഒ.കെ. പ്രജിത്, അനന്ദു ജെ, ഹോം ഗാർഡുമാരായ രാജേന്ദ്രൻ എ, സുഭാഷ് സി വി എന്നിവർ രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്തു


