എൻമകജെ പഞ്ചായത്തിൽ പാലിയേറ്റീവ് കെയർ ഓഫീസ് പ്രവർത്തനം ആരംഭിച്ചു



പെർള: എൻമകജെ ഗ്രാമ പഞ്ചായത്തിന്റെ ഈ വർഷത്തെ പദ്ധതിയിൽപ്പെടുത്തി ആരംഭിച്ച പാലിയേറ്റീവ് കെയർ ഓഫീസിന്റെ ഉദ്ഘാടനവും പാലിയേറ്റീവ് കെയർ ഉപകരണങ്ങളുടെ കൈമാറ്റവും പഞ്ചായത്ത് ഹാളിൽ നടന്നു.  എ.കെ.എം. അഷ്റഫ്എംഎല്‍എ ഉദ്ഘാടനംചെയ്തു.
പഞ്ചായത്തിന്റെ മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിച്ച എം.എൽ.എ., പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ട പാലിയേറ്റീവ് കെയർ വാഹനത്തിന്റെ സേവനം ഈ വർഷം തന്നെ യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ചടങ്ങിൽ ഉറപ്പുനൽകി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുസുമാവതി അധ്യക്ഷയായി.  ജില്ലാ പഞ്ചായത്ത് അംഗം സോമശേഖര മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കർ സിദ്ദീഖ് വോളമുഗർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിജയ കെ., ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നഫീസത്ത് മിസിരിയ, വിദ്യാകുമാരി, പഞ്ചായത്ത് അംഗങ്ങളായ ഐത്തപ്പ കുലാൽ, ആയിഷ എ.എ., ആയിഷത്ത് റാബിയ, രാമചന്ദ്രൻ എം., നളിനാക്ഷി സി.സി., സൗദാബി ഹനീഫ്,

പഞ്ചായത്ത് സെക്രട്ടറി ഷുക്കൂർ മുണ്ടായത്ത്, എഫ്.എച്ച്.സി. പെർള മെഡിക്കൽ ഓഫീസർ ഡോ. രാഹുൽ പ്രശാന്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

Previous Post Next Post