ബദിയടുക്കഃ റബ്ബര്‍ ടാപ്പിംഗ് ജോലിയെ സംബന്ധിച്ചുള്ള തര്‍ക്കം യുവാവിന് വെട്ടേറ്റു. പ്രതി അറസ്റ്റില്‍. തൃശൂര്‍ ചെലക്കര സ്വദേശിയും പെര്‍ള ബേങ്കപദവ് പൂവനടുക്കയില്‍ താമസക്കാരനുമായ വിജയന്‍(44)നാണ് വെട്ടേറ്റത്. സംഭവത്തില്‍ പൂവനടുക്കയിലെ അജികുമാര്‍ (43)നെ ബദിയടുക്ക സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുനില്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ്ചെയ്തു. ഇന്നലെ വൈകുന്നേരം ഏഴ് മണിക്കാണ് കേസിനാസ്പദമായ സംഭവം. ബേങ്കപദവിലെ ഒരു റബ്ബര്‍ തോട്ടത്തിലെ തൊഴിലാളികളായിരുന്ന ഇരുവരും പരസ്പരം തെറ്റിപിരിഞ്ഞിരുന്നുവത്രെ. ഇന്നലെ തമ്മില്‍ പരസ്പരം തര്‍ക്കത്തിലേര്‍പ്പെടുകയും അജികുമാര്‍ കൈയ്യിലുണ്ടായിരുന്ന ഇരുമ്പ് വടികൊണ്ട് തലക്കടിക്കുകയും കത്തികൊണ്ട് വലത് കൈക്ക് വെട്ടുകയും ചെയ്തു. പിന്നീട് കഴുത്തിന് വെട്ടാന്‍ ശ്രമിക്കുന്നതിനിടയില്‍ കൈകൊണ്ട് തടഞ്ഞില്ലയെങ്കില്‍ മരണം വരെ സംഭവിക്കുമായിരുന്നു. പരിക്കെറ്റ വിജയനെ കാസര്‍കോട് വിന്‍ടച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:
ബദിയടുക്ക
