മുന്‍ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയുടെ 42-ാം രക്ത സാക്ഷിത്ര ദിനത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തീ.


 ബദിയടുക്കഃ  മുൻ പ്രധാനമന്ത്രിയും രാഷ്ട്ര മാതാവുമായ ഇന്ദിരാ ഗാന്ധിയുടെ 42ാം രക്തസാക്ഷിത്വദിനത്തോട് അനുബന്ധിച്ചു ബദിയടുക്ക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.തുടർന്ന് നടന്ന അനുസ്മരണ യോഗം മുതിർന്ന കോൺഗ്രസ് നേതാവ് പി ജി ചന്ദ്രഹാസ റൈ ഉത്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശ്യാമപ്രസാദ് മാന്യ അധ്യക്ഷനായ അനുസമരണ യോഗത്തിൽ,നേതാക്കളായ ജഗന്നാഥ റൈ,ചന്ദ്രഹാസൻ മാസ്റ്റർ,ഗംഗാധര ഗോളിയടുക്ക,ശ്രീനാഥ് ബദിയടുക്ക,ലോഹിതാക്ഷൻ നായർ,രാമപട്ടാജെ,ലീലാവതി,കേശവപട്ടാളി,നാരായണ ഭണ്ഡാരി,മുഹമ്മദ് അരമന,മഞ്ജുനാഥ,രാമ ഗോളിയടുക്ക,കൃഷ്ണ ദാസ്,കുമാരൻ നായർ,സതീഷ് പെർമുണ്ട,നിജീഷ് കെ എം തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post