യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.


 ബദിയടുക്ക: യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാഞ്ചത്തടുക്കയിലെ

 സുരേന്ദ്രൻ-പുഷ്പ ദമ്പതികളുടെ മകൻ സുനിലെഷ് (24) ആണ് മരിച്ചത്. ഫാബ്രിക്കേഷൻ വർക്കർ ആയിരുന്നു . ഇന്നലെ (തിങ്കളാഴ്ച) വീടിനുള്ളിൽ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. അവിവാഹിതനാണ്.

സഹോദരിമാർ: സുസ്മിത, സുശാന്തിക

Post a Comment

Previous Post Next Post