കോണ്‍ഗ്രസ് മുസ്ലീം ലീഗ് അക്രമണത്തിനെതിരെ ബദിയടുക്കയില്‍ ബിജെപി പ്രതഷേധം.


 ബദിയടുക്ക: ഭാരതീയ ജനതാ പാർട്ടിയുടെ മുതിര്‍ന്ന

 നേതാവ് പി.കെ. കൃഷ്ണദാസിന് നേരെ കോൺഗ്രസ് - മുസ്ലിം ലീഗ് പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ബദിയടുക്ക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം ബദിയടുക്ക ടൗണിൽ വച്ചാണ് പ്രതിഷേധ പ്രകടനം നടന്നത്.

പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ബി.ജെ.പി കണ്ണൂർ മേഖല സെക്രട്ടറി എം. സുധാമ ഗോസാഡ, കോൺഗ്രസിന്റെ നികൃഷ്ടമായ രാഷ്ട്രീയ സംസ്കാരമാണ് കേരളത്തിൽ വെളിവാകുന്നതെന്ന് ആരോപിച്ചു. രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും കോൺഗ്രസിന്റെ ഇത്തരം ഗുണ്ടായിസത്തെ ജനങ്ങൾ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ നേതാവിന് നേരെ ആക്രമണം നടത്തിയ യൂത്ത് കോൺഗ്രസ് - ലീഗ് പ്രവർത്തകർക്കെതിരെ പോലീസ് അടിയന്തരമായി കർശന നിയമനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അധികാരത്തിന്‍റെ മറവില്‍  കോൺഗ്രസ് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് സംസ്ഥാന കൗൺസിൽ അംഗം ഹരീഷ് നാരമ്പാടി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ വ്യാജ പ്രതിഷേധങ്ങൾ സംഘടിപ്പിച്ച് ജനശ്രദ്ധ തിരിച്ചുവിടാനാണ് അവർ ശ്രമിക്കുന്നത്. ദേശീയ നേതാക്കളെ ലക്ഷ്യമിട്ട് അക്രമം അഴിച്ചുവിടുന്നത് കോൺഗ്രസിന്റെ പതിവുരീതിയാണെന്നും ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ ബി.ജെ.പി ശക്തമായ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ബി.ജെ.പി ബദിയടുക്ക മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണ മുണ്ടോൾമൂല അധ്യക്ഷത വഹിച്ചു. പ്രമുഖ നേതാക്കളായ ശ്രീധര ബെള്ളൂർ, രവീന്ദ്ര റൈ ഗോസാഡ, ജനനി എം., ശിവകൃഷ്ണ ഭട്ട്, ഡി. ശങ്കര, രവീന്ദ്രനാഥ് ഷെട്ടി ബെള്ളൂർ, മഹേഷ് വളക്കുഞ്ച, ഉദനേശ്വര ബദിയടുക്ക, ശരത് കുമാർ ഷെട്ടി, രവി ഏതടുക്ക, അവിനാഷ് റൈ, അശ്വിനി കെ.എം., ജയകര നാക്കൂർ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Post a Comment

Previous Post Next Post