മത്സ്യ തൊഴിലാളിയായ ഒഡിഷ്യ സ്വദേശിയെ അക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.


 കുമ്പള: ടൗണിൽ സംഘർഷം സൃഷ്ടിക്കുകയും മൽസ്യത്തൊഴിലാളിയായ ഒഡീഷ സ്വദേശിയെ അക്രമിക്കുകയും ചെയ്‌ത കേസിൽ യുവാവ് അറസ്റ്റിൽ. കോയിപ്പാടി സ്വദേശി ആസിഫാണ് അറസ്റ്റിലായത്. ഒഡീഷ ഭുശാന്തപുർ സ്വദേശി സന്തോഷ് ബെഹ്‌റ(44)യെയാണ് ആസിഫ് ആക്രമിച്ചത്. വെള്ളിയാഴ്‌ച പുലർച്ചെയാണ് സംഭവങ്ങളുടെ തുടക്കം. പുലർച്ചെ ഒരുമണിയോടെ സന്തോഷിൻ്റെ കോയിപ്പാടിയിലെ താമസ സ്ഥലത്തെത്തിയ ആസിഫ് മുറിയിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയായിരുന്നു. വാക്കേറ്റത്തിനിടെ സന്തോഷിന്റെ തലയ്ക്ക് അടിക്കുകയും കഴുത്തിന് പിടിച്ച് തല ചുമരിലെ കണ്ണാടിയിൽ ഇടിച്ച് പരിക്കേൽപ്പിക്കുകയുംചെയ്‌തു. ഇടിയിൽ കണ്ണാടിയുടെ ചില്ലുകൾ തകർന്നു. പൊട്ടിയ കണ്ണാടി ചില്ലിലേക്ക് വീണ്ടും തലയിടിക്കാൻ ശ്രമിക്കുന്നതിനിടെ സന്തോഷ് കുതറിമാറി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ടില്ലെങ്കിൽ ചില്ലുകൾ തലയുടെ മർമ്മസ്ഥാനത്ത് കൊണ്ട് മരണംവരെ സംഭവിച്ചേനെയെന്ന് സന്തോഷ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.സന്തോഷിനോട് മുറിയില്‍ നിന്നും ഇറങ്ങിപോകാന്‍ ആസിഫ് ആവശ്യപ്പെട്ടപ്പോള്‍ വിസ്മ്മതിച്ചതും, തീപെട്ടി കൊടുക്കാത്ത വിരോധത്തിലുമാണ് അക്രമണം നടത്തിയതെന്നും പരാതിയില്‍ പറയുന്നു.ഇന്‍സ്പെക്ടര്‍ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആസിഫിനെ അറസ്റ്റ്ചെയ്ത്.



Post a Comment

Previous Post Next Post